കൊവിഡിനെ നേരിടുന്നതിൽ ഗുജറാത്ത് വിജയിച്ചുവെന്ന് സര്‍ക്കാര്‍ - കൊറോണ വൈറസ്
കൊവിഡിനെ നേരിടുന്നതിൽ ഗുജറാത്ത് പരാജയപ്പെട്ടുവെന്ന വിമർശനമാണ് അധികൃതർ നേരിടുന്നത്
ഗാന്ധിനഗർ: കൊവിഡിനെ നേരിടുന്നതിൽ സർക്കാർ വിജയിച്ചെന്ന് ഗുജറാത്ത് സർക്കാർ അധികൃതർ അറിയിച്ചു. രാജ്യത്തിൽ കൊവിഡ് മോശമായി ബാധിച്ച രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത് എന്നിരിക്കെയാണ് പ്രസ്‌താവനയുമായി ഗുജറാത്ത് സർക്കാർ രംഗത്തെത്തിയത്. ഗുജറാത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 9000ത്തോടടുത്തു. 537 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്. അതേ സമയം സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുതൽ ആണെങ്കിലും രോഗം മാറുന്നവരുടെ എണ്ണവും കൂടുതലാണെന്ന് ആരോഗ്യ സെക്രട്ടറി ജയന്തി രവി പറഞ്ഞു. ഹോമിയോപ്പതിയും ആയുർവേദവും രോഗികൾക്ക് നൽകുന്നുണ്ടെന്നും ജയന്തി രവി കൂട്ടിച്ചേർത്തു. രോഗം ഭേഭമാകുന്നവരുടെ ദേശീയ ശതമാനത്തേക്കാൾ കൂടുതലാണ് ഗുജറാത്തിലെ നിരക്ക്.