ഗുജറാത്തില്‍ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഗുജറാത്തില്‍ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് മന്ത്രി. വല്‍സാദ് ജില്ലയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ഇദ്ദേഹം.
![ഗുജറാത്തില്‍ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു COVID-19 coronavirus Gujarat minister tests positive for coronavirus Gujarat Covid-19 ഗുജറാത്തില്‍ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7942506-706-7942506-1594203287165.jpg)
അഹമ്മദാബാദ്: ഗുജറാത്തില്‍ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. വല്‍സാദ് ജില്ലയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ഇദ്ദേഹം. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യത്തെ മന്ത്രിയാണ് ഇദ്ദേഹം. ചൊവ്വാഴ്‌ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. സൂറത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയ്‌ക്കും ബനസ്‌കന്ത ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എക്കും ചൊവ്വാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.