അഹമ്മദാബാദ്: 2015 ലെ പടിദാർ സംവരണ പ്രക്ഷോഭ കേസിൽ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിന്‍റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. പട്ടേലിന് ക്രിമിനൽ പശ്ചാത്തലം ഉള്ളതിനാലാണ് ജസ്റ്റിസ് വി എം പഞ്ചോളി പട്ടേൽ ജാമ്യം നിരസിച്ചത്.
സംവരണ പ്രക്ഷോഭം: ഹാർദിക് പട്ടേലിന്‍റെ ജാമ്യാപേക്ഷ തള്ളി - ഹർദിക് പട്ടേൽ
2015ലാണ് ഹർദിക് പട്ടേലിന്‍റെ നേതൃത്വത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ പ്രതിഷേധം അരങ്ങേറിയത്.
2015ലാണ് ഹർദിക് പട്ടേലിന്‍റെ നേതൃത്വത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ പ്രതിഷേധം അരങ്ങേറിയത്. സർക്കാർ സ്ഥാപനങ്ങളിലെ ജോലിയിലും, വിദ്യാഭ്യാസത്തിലും പടിദാർ സമുദായത്തിന് സംവരണം വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. 2015 ഓഗസ്റ്റ് 25 ന് അഹമ്മദാബാദിലെ ജിഎംഡിസി മൈദാനത്ത് പടിദാർ അനാമത് ആന്ദോളൻ സമിതി മെഗാ റാലി നടത്തി. റാലിയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. എന്നാൽ അനുമതിയില്ലാതെ നടന്നതിനാൽ റാലി നിയമവിരുദ്ധമാണെന്ന് പൊലീസ് നിലപാട് എടുത്തു.
റാലിക്കും അതിനുശേഷം നടന്ന അക്രമങ്ങൾക്കും ഉത്തരവാദി ഹാർദിക് പട്ടേലാണെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ നടന്ന അക്രമസംഭവത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.