കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചയച്ചു - ഗുജറാത്ത്

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങിയ തൊഴിലാളികളെ ഗുജറാത്ത് ഭരണകൂടം തിരിച്ചയച്ചു.

COVID-19  Gujarat government  Naranpura police  ഗുജറാത്തില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചയച്ചു  ലോക്ക് ഡൗണ്‍  ഗുജറാത്ത്  രാജ്യത്ത് ലോക്ക് ഡൗണ്‍
ഗുജറാത്തില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചയച്ചു

By

Published : Mar 27, 2020, 4:19 PM IST

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കുടുങ്ങിയ നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചയച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഗുജറാത്തില്‍ ജോലിക്കായി എത്തിയ ദിവസവേതന തൊഴിലാളികളെയാണ് ഭരണകൂടം തിരിച്ചയച്ചത്.

കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിയതോടെ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കായെത്തിയ തൊഴിലാളികള്‍ക്ക് തിരിച്ച് പോകാന്‍ കഴിയാതെ വന്നതോടെയാണ് നടപടി.

വ്യാഴാഴ്‌ച ഗുജറാത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊതു, സ്വകാര്യ ഗതാഗതമാര്‍ഗം ഇവരെ ഭരണകൂടത്തിന്‍റെ സഹായത്തോടെ പൊലീസ് തിരിച്ചയച്ചു. ആരോഗ്യ പരിശോധനക്ക് ശേഷമാണ് ഇവരെ സംസ്ഥാന അതിര്‍ത്തി കടത്തി വിട്ടത്.

ABOUT THE AUTHOR

...view details