കേരളം

kerala

മാധ്യമപ്രവർത്തകന് കൊവിഡ്, ഗുജറാത്തിൽ ഇനി വാര്‍ത്താസമ്മേളനങ്ങളില്ല

By

Published : Apr 28, 2020, 1:02 PM IST

ദിവസവും നാല് തവണ വാര്‍ത്താസമ്മേളനം ചേർന്ന് മഹാമാരിയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിരുന്ന സംസ്ഥാന സർക്കാർ ഇനി മുതൽ വീഡിയോ ബൈറ്റുകളും പത്രക്കുറിപ്പുകളും സമൂഹമാധ്യമങ്ങളിലൂടെയോ മറ്റ് ഓൺലൈൻ സംവിധാനങ്ങളിലൂടെയോ മാധ്യമങ്ങൾക്ക് കൈമാറും.

Gujarat Government  Press Conference  Daily Briefings  COVID 19  Novel Coronavirus  Vijay Rupani  ഗാന്ധിനഗർ  മാധ്യമപ്രവർത്തകന് കൊവിഡ്  പത്രസമ്മേളനങ്ങളില്ല  ഗുജറാത്ത് ലോക്ക് ഡൗൺ  കൊറോണ  കൊവിഡ് 19  corona gandhi nagar  Ahmadabad  അഹമ്മദാബാദ് വാർത്ത
ഗുജറാത്തിൽ ഇനി പത്രസമ്മേളനങ്ങളില്ല

ഗാന്ധിനഗർ: സ്വകാര്യ വാർത്താ ചാനലിന്‍റെ മാധ്യമപ്രവർത്തകന് കൊവിഡ് സ്ഥിരീരിച്ചതിനെ തുടർന്ന് ഗുജറാത്ത് സർക്കാർ സംസ്ഥാനത്തെ എല്ലാ വാര്‍ത്താസമ്മേളനങ്ങളും റദ്ദാക്കാൻ തീരുമാനിച്ചു. ദിവസവും നാല് തവണ വാര്‍ത്താസമ്മേളനം ചേർന്ന് മഹാമാരിയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിരുന്ന സംസ്ഥാന സർക്കാർ ഇനി മുതൽ വീഡിയോ ബൈറ്റുകളും പത്രക്കുറിപ്പുകളും സമൂഹമാധ്യമങ്ങളിലൂടെയോ മറ്റ് ഓൺലൈൻ സംവിധാനങ്ങളിലൂടെയോ മാധ്യമങ്ങൾക്ക് കൈമാറും. റിപ്പോർട്ടർമാരും ക്യാമറാമാൻമാരും ഉൾപ്പടെ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ ഒരൊറ്റ മുറിയിൽ ഒത്തുകൂടിയായിരുന്നു ഗുജറാത്തിലെ സ്ഥിതിഗതികളെ കുറിച്ച് സർക്കാരിൽ നിന്നും വിവരം ശേഖരിച്ചിരുന്നത്. എന്നാൽ, മാധ്യമപ്രവർത്തകന് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ കൊവിഡ് വ്യാപനം തടയാനാണ് വാര്‍ത്താ സമ്മേളനം നിർത്തലാക്കുന്നത്.

നേരത്തെ, ഇടിവി ഭാരത് ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങൾ പത്രസമ്മേളനങ്ങൾ അവസാനിപ്പിക്കണമെന്നും പകരം വിവരങ്ങൾ മാധ്യമങ്ങളിലേക്ക് അയച്ചു തരണമെന്നും സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. അഹമ്മദാബാദ് മുനിസിപ്പൽ കമ്മിഷണർ വിജയ് നെഹ്‌റയും പൊലീസ് കമ്മിഷണറും മാധ്യമപ്രവർത്തകരുമായി ഫേസ്ബുക്ക് ലൈവിലൂടെയാണ് ആശയവിനിമയം നടത്തുന്നത്.

ABOUT THE AUTHOR

...view details