ഗാന്ധിനഗർ: കൊവിഡ് രോഗികളിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ നിന്ന് 131 സാര്‍സ്-കോവ്-2 ജീനോമുകൾ ഡീകോഡ് ചെയ്‌തെന്ന് ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്‍ററിലെ ശാസ്‌ത്രജ്ഞർ അറിയിച്ചു. കൊവിഡിന് കാരണമാകുന്നത് സാര്‍സ്-കോവ്-2 വൈറസ് ആണെന്നും ജിബിആർസി ട്വിറ്ററിലൂടെ വ്യക്തമാക്കി.
കൊവിഡിന് കാരണം സാര്‍സ്-കോവ്-2 വൈറസ് ആണെന്ന് ജിബിആർസി - കൊവിഡ്
സംസ്ഥാനത്തിന്‍റെ 17 വ്യത്യസ്‌ത സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് 131 ജീനോമുകൾ ഡീകോഡ് ചെയ്‌തതെന്ന് അധികൃതർ വ്യക്തമാക്കി
കൊവിഡിന് കാരണം SARS-CoV-2 വൈറസ് ആണെന്ന് ജിബിആർസി
ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും ഇതിലൂടെ കൊവിഡിനെതിരെ വാക്‌സിൻ നിർമിക്കാൻ സാധിക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. സംസ്ഥാനത്തിന്‍റെ 17 വ്യത്യസ്‌ത സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് 131 ജീനോമുകൾ ഡീകോഡ് ചെയ്‌തതെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരെ ജീനോമുകളെ വിശകലനം ചെയ്യാനായി ക്ഷണിക്കുന്നതായും ജിബിആർസി ട്വീറ്റ് ചെയ്‌തു.