നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ജാഗ്രത പാലിക്കാൻ ഗുജറാത്ത് മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടു - ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ
സംശയാസ്പദമായി ഏതെങ്കിലും വ്യക്തിയൊയോ ബോട്ടുകളോ കണ്ടാൽ വിവരം അധികൃതരെ അറിയിക്കാനും ഇന്ത്യൻ തീരസംരക്ഷണ സേന ആവശ്യപ്പെട്ടു. ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ മത്സ്യത്തൊഴിലാളി അസോസിയേഷനുകൾക്ക് വ്യാഴാഴ്ച അയച്ച കത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഗാന്ധിനഗർ: നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഗുജറാത്തിലെ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാനും സംശയാസ്പദമായി ഏതെങ്കിലും വ്യക്തിയൊയോ ബോട്ടിനെയോ കണ്ടാൽ വിവരം അധികൃതരെ അറിയിക്കാനും ഇന്ത്യൻ തീരസംരക്ഷണ സേന ആവശ്യപ്പെട്ടു. ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ മത്സ്യത്തൊഴിലാളി അസോസിയേഷനുകൾക്ക് വ്യാഴാഴ്ച അയച്ച കത്തിലാണ് ഇക്കാര്യം പറഞ്ഞത്. ദേശ വിരുദ്ധ ശക്തികള്‍ മെയ് മാസത്തില്‍ തീരപ്രദേശത്ത് ആക്രമണം നടത്താനോ നുഴഞ്ഞുകയറാനോ ശ്രമിക്കാം എന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും തീരപ്രദേശത്തെ ഏതെങ്കിലും ലാൻഡിംഗ് പോയിന്‍റിനടുത്ത് സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനമോ വ്യക്തിയോ ബോട്ടോ കണ്ടാൽ പ്രാദേശിക മറൈൻ പൊലീസിനെയോ കോസ്റ്റ് ഗാർഡിനെയോ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് മറൈൻ പൊലീസിന്‍റെയും തീരസംരക്ഷണ സേനയുടെയും ടോൾ ഫ്രീ നമ്പറുകളിലേക്ക് വിളിക്കാമെന്നും കത്തിൽ പറയുന്നു. മത്സ്യത്തൊഴിലാളികൾ അവരുടെ തിരിച്ചറിയൽ കാർഡുകൾ ധരിക്കുകയും അവരുടെ യഥാർത്ഥ രേഖകളുമായിട്ടാണ് കടലിലേക്ക് പോകുന്നതെന്ന് ബോട്ട് ഉടമകള്‍ ഉറപ്പാക്കണമെന്നും അറിയിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര മാരിടൈം അതിർത്തി രേഖയോട് അടുക്കാതിരിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകി.