ഗുജറാത്തില്‍ 1181 പുതിയ കൊവിഡ് കേസുകള്‍ - കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
5,717 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

ഗുജറാത്തില്‍ 1181 പുതിയ കൊവിഡ് കേസുകള്‍
ഗാന്ധിനഗര്‍: ഗുജറാത്തില്‍ 1181 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 15,1596 ആയി. ഇതില്‍ 132310 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 15,717 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഒമ്പത് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 3569 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.