കേരളം

kerala

ETV Bharat / bharat

അഹമ്മദാബാദിലെ കൊവിഡ് മരണ നിരക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ - കോവിഡ് ഗുജറാത്ത്

വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഗുജറാത്തിൽ 1,421 പേർ മഹാമാരിക്ക് കീഴടങ്ങി

Gujarat covid Gujarat cops COVID-19 gujarat Coronavirus in India ഗുജറാത്തിൽ കോവിഡ് കോവിഡ് ഗുജറാത്ത് അഹമ്മദാബാദ് കോവിഡ് *
Gujrat

By

Published : Jun 14, 2020, 12:11 PM IST

അഹമ്മദാബാദ്: കൊവിഡ്‌ ഏറ്റവും അധികം ബാധിച്ച രാജ്യത്തെ നാലാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഇവിടെ പ്രധാന നഗരമായ അഹമ്മദാബാദില്‍ ആണ് കൊവിഡ്‌ ശക്തമായി പിടിമുറുക്കിയത്. ലോക്ക് ഡൗണിന് ശേഷവും ഇവിടെ ഹോട്ട് സ്പോട്ടായി തുടരുകയാണ്. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഗുജറാത്തിൽ 1,421 പേർ മഹാമാരിക്ക് കീഴടങ്ങി. മരണനിരക്ക് 6.2 ശതമാനമായി തുടരുകയാണ്. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. വെള്ളിയാഴ്ച മാത്രം 500 ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 5,619 പേരാണ് ഗുജറാത്തിൽ ചികിത്സയിലുള്ളത്. 22,000ലധികം ആളുകൾക്ക് ഇതിനോടകം രോഗം ബാധിച്ചു.

സോള പൊലീസ് സ്റ്റേഷനിലെ ജീവനക്കാർ വൈറസ് വ്യാപനം തടയുന്നതിന് പോരാട്ടം തുടരുകയാണ്. കൊവിഡിനെതിരെ നിരന്തരമായി യുദ്ധത്തിൽ ഏർപ്പെടുന്ന പൊലീസുകാരിൽ ഒരാൾക്കുപോലും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. പ്രതിരോധ നടപടികൾ പൊലീസുകാർക്കിടയിൽ കർശനമായി പാലിക്കുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്. മനുഷ്യ സമ്പർക്കം പരമാവധി ഒഴിവാക്കാൻ പൊലീസ് സ്റ്റേഷനുകളിൽ കോൺടാക്റ്റ്‌ലെസ് സാനിറ്റൈസർ ഡിസ്പെൻസർ മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. സാനിറ്റൈസറിൽ സ്പർശിക്കാതെ തന്നെ കൈകൾ അണുവിമുക്തമാക്കാൻ ഇത് സഹായിക്കും.

ABOUT THE AUTHOR

...view details