നർമദ:ഗുജറാത്തിലെ രാജ്‌പിപ്‌ല നഗറിന് സമീപം ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാൽ കുടുംബാംഗങ്ങൾ മഹാരാഷ്ട്രയിൽ നിന്നുള്ളവരാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു - ട്രക്കും കാറും കൂട്ടിയിടിച്ചു
കുബർ ഭണ്ഡാരി ശിവക്ഷേത്രത്തി സന്ദർശനം നടത്തി മടങ്ങവേ കുടുംബം യാത്ര ചെയ്ത കാറിലേക്ക് എതിർവശത്ത് നിന്ന് വന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നു
കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു
കുബർ ഭണ്ഡാരി ശിവക്ഷേത്രത്തില്‍ സന്ദർശനം നടത്തി മടങ്ങവേ കുടുംബം സഞ്ചരിച്ച കാറിലേക്ക് എതിർവശത്ത് നിന്ന് വന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. നാല് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. പ്രദേശ വാസികൾ വിവരം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ രാജ്‌പിപ്‌ല നഗർ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.