ഗാന്ധിനഗർ:ഗുജറാത്തിലെ സൂറത്തിൽ പതിനാറുകാരന് വെടിയേറ്റു. പ്രതി ധർമേന്ദ്ര സിംഗിനെ കസ്റ്റഡിയിൽ എടുത്തു. ഉദാന പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രതിയായ ധർമേന്ദ്ര സിംഗ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എഎം പർമർ പറഞ്ഞു. സർക്കാർ മാർഗനിർദേശപ്രകാരം കൊവിഡ് വൈറസ് പരിശോധന നടത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഗുജറാത്തിലെ സൂറത്തിൽ പതിനാറുകാരന് വെടിയേറ്റു
വ്യാഴാഴ്ച രാത്രി ധർമേന്ദ്ര സിംഗ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വഴക്കുണ്ടാക്കിയ രണ്ടുപേരുമായി തർക്കം പരിഹരിക്കാൻ കൂടിക്കാഴ്ച നടത്തി. ചർച്ചയ്ക്കിടെ പ്രകോപിതനായ പ്രതി വെടിയുതിർക്കുകയായിരുന്നു.
ഗുജറാത്തിലെ സൂറത്തിൽ പതിനാറുകാരന് വെടിയേറ്റു
വ്യാഴാഴ്ച രാത്രി ധർമേന്ദ്ര സിംഗ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വഴക്കുണ്ടാക്കിയ രണ്ടുപേരുമായ തർക്കം പരിഹരിക്കാൻ കൂടിക്കാഴ്ച നടത്തി. ചർച്ചയ്ക്കിടെ പ്രകോപിതനായ പ്രതി വെടിയുതിർക്കുകയായിരുന്നു. സമീപത്ത് നിൽക്കുയായിരുന്ന കൗമാരക്കാരന് വെടിയേറ്റു. കുട്ടി പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടത്തിൽ ഗുജറാത്ത് സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാത്രി ഏഴ് മണിമുതൽ രാവിലെ ഏഴ് മണിവരെ സംസ്ഥാനത്ത് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.