ചായം മുക്കുന്ന ഫാക്ടറിയില്‍ സ്ഫോടനം, ആറ് പേര്‍ക്ക് പൊള്ളലേറ്റു - fabric dyeing factory
പൊള്ളലേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
gujarath
ഗാന്ധിനഗര്‍: സൂറത്തിലെ പല്‍സാനയില്‍ തുണികള്‍ക്ക് ചായം മുക്കുന്ന ഫാക്ടറിയിലെ ബോയിലറില്‍ ഘടിപ്പിച്ച പൈപ്പ് പൊട്ടിത്തെറിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനമുണ്ടായത്. പൈപ്പ് പൊട്ടിത്തെറിക്കുമ്പോള്‍ തൊഴിലാളികള്‍ സമീപം കിടന്നുറങ്ങുകയായിരുന്നുവെന്ന് വിവേക്ലിന്‍ ഇന്‍ഡസ്ട്രീസ് മാനേജര്‍ പ്രേം ശര്‍മ പറഞ്ഞു.