അഹമ്മദാബാദ്: ഹിന്ദു സമാജ് പാർട്ടി നേതാവും ഹിന്ദു മഹാ സഭാ മുൻ അധ്യക്ഷനുമായ കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ മുഖ്യ പ്രതികൾ അറസ്റ്റിൽ. അഷ്‌ഫാഖ് ,മൊയ്‌നുദീന്‍ പത്താന്‍ എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാൻ-ഗുജറാത്ത് അതിർത്തിയിൽ നിന്നാണ് ഇരുവരെയും തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന സെയ്‌ദ് അസിം അലി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇയാൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
കമലേഷ് തിവാരിയുടെ കൊലപാതകം; മുഖ്യപ്രതികൾ അറസ്റ്റിൽ - കമലേഷ് തിവാരി വധം
കമലേഷ് തിവാരിയുടെ വീടിന് അടുത്തുള്ള ഹോട്ടലില്‍ ആണ് പ്രതികള്‍ താമസിച്ചിരുന്നത്. ഇവരുടെ മുറിയില്‍ നിന്നും രക്തം പുരണ്ട വസ്ത്രങ്ങളും കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്
കമലേഷ് തിവാരി വധം ; മുഖ്യപ്രതികൾ അറസ്റ്റിൽ
കമലേഷ് തിവാരിയുടെ വീടിന് അടുത്തുള്ള ഹോട്ടലില്‍ ആണ് പ്രതികള്‍ താമസിച്ചിരുന്നത്. ഇവരുടെ മുറിയില്‍ നിന്നും രക്തം പുരണ്ട വസ്ത്രങ്ങളും കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്വന്തം പേരും വിലാസവും ഉപയോഗിച്ചാണ് ഇവര്‍ മുറി ബുക്ക് ചെയ്‌തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.