ഗാന്ധിനഗർ: അഹമ്മദാബാദ് കലൂപൂർ റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടന കേസിലെ പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്‌ത് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്). ലഷ്‌കർ-ഇ-തൊയ്‌ബ ഭീകരൻ അബ്‌ദുൽ റാസ ഗാസിയാണ് എ.ടി.എസിന്‍റെ പിടിയിലായത്. 14 വർഷമായി പൊലീസ് തിരയുകയായിരുന്ന അബ്‌ദുൽ റാസ ഗാസിയെ പശ്ചിമ ബംഗാളിലെ ബംഗ്ലാദേശ് അതിർത്തിക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്. സ്‌ഫോടനക്കേസിലെ മുഖ്യപ്രതികൾക്ക് താമസ സൗകര്യം ഒരുക്കിയത് അബ്‌ദുൽ റാസ ഗാസിയാണെന്നാണ് കണ്ടെത്തൽ.
അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതി 14 വർഷത്തിന് ശേഷം പിടിയിൽ
2006ലാണ് അഹമ്മദാബാദ് കലൂപൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്‌ഫോടനം നടന്നത്. ഇതിലെ പ്രധാന പ്രതികളെ സഹായിച്ചയാളാണ് ഗുജറാത്ത് എ.ടി.എസിന്‍റെ പിടിയിലായത്
അഹമ്മദാബാദ്
2002ലെ ഗോദ്ര കലാപത്തിന് പ്രതികാരമായി കലൂപൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം നമ്പർ രണ്ടിനും മൂന്നിനും ഇടയിൽ സ്‌ഫോടക വസ്‌തു സ്ഥാപിക്കാൻ ലഷ്‌കർ-ഇ-തൊയ്‌ബ പ്രവർത്തകരായ സുൽഫിക്കർ കഗ്‌സി, അബു ജുൻഡാൽ എന്നിവർ ശ്രമിച്ചുവെന്നാണ് ആരോപണം. ഇവർക്ക് അഭയം നൽകിയത് അബ്‌ദുൽ റാസ ഗാസിയാണെന്ന് എ.ടി.എസ് പറയുന്നു. തുടർന്ന് പ്രതികൾക്ക് ബംഗ്ലാദേശ് അതിർത്തി കടക്കാൻ സഹായിച്ചതും റാസ ഗാസിയാണെന്നാണ് കണ്ടെത്തൽ.