ന്യൂഡല്‍ഹി:മഹ ചുഴലിക്കാറ്റ് ഗുജറാത്ത്, ആൻഡമാൻ നിക്കോബാര്‍ തീരത്തേക്ക് അടുക്കുന്നതിനാല്‍ ഞായറാഴ്ച ഇവിടെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്. നവംബര്‍ മൂന്നുമുതല്‍ ആറുവരെയാണ് മഴ പെയ്യുക. ആൻഡമാൻ നിക്കോബാര്‍ തീരത്ത് മഹ ചുഴലിക്കാറ്റിന്‍റെ തീവ്രത കൂടുതലായതിനാല്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം പറയുന്നു.
മഹ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് - ആറുമണിക്കൂറില്‍ 14 കിലോമീറ്റര്‍ വേഗത്തില്‍
ആന്‍ഡമാൻ നിക്കോബാറിലും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
അറബിക്കടലിന്‍റെ മധ്യ കിഴക്ക്ഭാഗത്തുള്ള ചുഴലിക്കാറ്റ് കഴിഞ്ഞ ആറുമണിക്കൂറില്‍ 14 കിലോമീറ്റര്‍ വേഗത്തില്‍ ഗുജറാത്ത് തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിലെ തെക്ക് പടിഞ്ഞാറൻ വെരാവല്‍ ഭാഗത്ത് നിന്ന് 520 കിലോമീറ്റര്‍ പരിധിയിലാണ് മഹ ഇപ്പോളുള്ളത്. ഇവിടെ നിന്ന് നവംബര്‍ നാലിന് മഹാരാഷ്ട്രയിലേക്ക് വീശാനാണ് സാധ്യത. അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി ശക്തമായ ചുഴലിക്കാറ്റായി ഇതുമാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.