ഗുജറാത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ പിടിയില്‍ - അഹമ്മദാബാദ്
ഗുജറാത്തിലെ സൈബർ ക്രൈം അന്വേഷണ വിഭാഗമാണ് അഹമ്മദാബാദില്‍ നിന്ന് പ്രതികളെ പിടികൂടിയത്.
ഗാന്ധിനഗര്‍:ജൈവ വിത്തുകളുടെയും ബ്രോട്ടോൺ ലിക്വിഡിന്‍റെയും ബിസിനസ് ആരംഭിക്കാനെന്ന പേരില്‍ ജയ്‌പൂര്‍ സ്വദേശിയില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘം പിടിയില്‍. ഗുജറാത്തിലെ സൈബർ ക്രൈം അന്വേഷണ വിഭാഗമാണ് അഹമ്മദാബാദില്‍ നിന്ന് പ്രതികളെ പിടികൂടിയത്. വിദേശ സ്ത്രീയുടെ പേരിൽ ആരംഭിച്ച വ്യാജ ഇമെയില്‍ ഐഡിയില്‍ നിന്നാണ് ജയ്‌പൂര്‍ സ്വദേശിയെ ഇവര്‍ കബളിപ്പിച്ചത്. തട്ടിപ്പിനെക്കുറിച്ച് മനസിലാക്കിയ ഉടൻ ഇയാൾ ഗുജറാത്തിലെ പ്രത്യേക അന്വേഷണ വിഭാഗത്തിന് പരാതി നല്‍കി. തട്ടിപ്പിന് പിന്നില്‍ ഇനിയും ആളുകളുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനമെന്നും അവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഗുജറാത്ത് പൊലീസ് അറിയിച്ചു.