ഗാന്ധിനഗർ: രാജ്കോട്ട് അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് 29 പേരെ അറസ്റ്റ് ചെയ്‌തു. ശ്രമിക് ട്രെയിൻ സമയം മാറ്റിയതുമായി ബന്ധപ്പെട്ടാണ് അതിഥി തൊഴിലാളികൾ പൊലീസിനെ അക്രമിച്ചത്. ഇതുവരെ 29 പേരെയാണ് പൊലീസ് പിടികൂടിയതെന്നും അക്രമം നടത്തിയവർക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും രാജ്കോട്ട് റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ സന്ദീപ് സിങ് പറഞ്ഞു.
രാജ്കോട്ട് അക്രമം; 29 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു - ശ്രാമിക് ട്രെയിൻ
ബിഹാറിലേക്കും ഉത്തർപ്രദേശിലേക്കുമുള്ള രണ്ട് ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ റദ്ദാക്കിയെന്നുള്ള തെറ്റായ വിവരം ലഭിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ ഷാപ്പർ പ്രദേശത്ത് വെച്ച് പൊലീസിനെ അക്രമിച്ചത്.
രാജ്കോട്ട് അക്രമം; 29 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
ബിഹാറിലേക്കും ഉത്തർപ്രദേശിലേക്കുമുള്ള രണ്ട് ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ റദ്ദാക്കിയെന്നുള്ള തെറ്റായ വിവരം ലഭിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ ഷാപ്പർ പ്രദേശത്ത് വെച്ച് പൊലീസിനെ അക്രമിച്ചത്. പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു അതിഥി തൊഴിലാളികൾ.