ഗുജറാത്തിലെ കൂട്ടബലാത്സംഗം: നാലാം പ്രതിയും പൊലീസ് കസ്റ്റഡിയില്‍ - കൂട്ടബലാത്സംഗം
ഐപിസി 376-ഡി (കൂട്ടബലാത്സംഗം), പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
ജാംനഗർ: ഗുജറാത്തിലെ ജാംനഗറിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ അറസ്റ്റുചെയ്തു. ഇയാളുടെ മൂന്ന് കൂട്ടാളികളെ അറസ്റ്റ് ചെയ്ത് ഒരു ദിവസം കഴിഞ്ഞാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ നാലു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഇവരിൽ ഒരാളെ മാത്രം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. സംഭവത്തിന് ശേഷം രണ്ട് ദിവസങ്ങളിൽ പൊലീസ് കേസ് ഫയൽ ചെയ്തു. ബുദ്ധ ഭാട്ടിയ, മയൂർ ഭാട്ടിയ, ദേവ്കരൻ ഗാദ്‌വി എന്നീ മൂന്ന് പേരെ ആദ്യം തന്നെ അറസ്റ്റ് ചെയ്തു. നാലാം പ്രതി മോഹിത് അംബാലിയയെ തിങ്കളാഴ്ച ജംഖംബാലിയ പട്ടണത്തിൽ നിന്ന് പിടികൂടി. ഐപിസി 376-ഡി (കൂട്ടബലാത്സംഗം), പോക്സോ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവം ദാരുണവും ദുഃഖകരവുമാണെന്ന് ഗുജറാത്ത് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ലീലബൻ അങ്കോളിയ പറഞ്ഞു.