ഗുജറാത്തില്‍ സബ് ഇന്‍സ്‌പെക്‌ടറുടെ വെടിയേറ്റ് ഒരാൾ മരിച്ചു - ഹിമാന്‍ഷു ഗോഹില്‍
വെടിവെപ്പിനെ പിന്നിലെ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല
ഗുജറാത്തില്‍ സബ് ഇന്‍സ്‌പെക്‌ടറുടെ വെടിയേറ്റ് ഒരാൾ മരിച്ചു
ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ സബ് ഇന്‍സ്‌പെക്‌ടറുടെ വെടിയേറ്റ് ഒരാൾ മരിച്ചു. എ ഡിവിഷൻ പൊലീസ് സ്റ്റേഷന്‍റെ ഔട്ട്‌പോസ്റ്റിൽ വെച്ചായിരുന്നു സംഭവം. ഹിമാന്‍ഷു ഗോഹിലാണ് വെടിയേറ്റ് മരിച്ചത്. വെടിവെപ്പിനെ പിന്നിലെ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല. എസ്‌ടി ചൗക്കിലെ സബ് ഇന്‍സ്‌പെക്‌ടര്‍ പി.പി.ചവ്‌ഡയാണ് ബുധനാഴ്‌ച വൈകിട്ട് 4.30ഓടെ ഹിമാന്‍ഷു ഗോഹിലിന് നേരെ വെടിയുതിര്‍ത്തത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.