ഗുജറാത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു - ഗുജറാത്തിൽ പുള്ളിപ്പുലി ആക്രമണത്തിൽ ഒരാൾ മരിച്ചു\
ഒരാഴ്ച്ചയ്ക്കിടയിൽ ഗ്രാമത്തിൽ നടന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞദിവസം ദുൻഗാർ (വടക്ക്) വനമേഖലയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു
![ഗുജറാത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു Guj: Leopard mauls man to death in Junagadh forest ഗുജറാത്തിൽ പുള്ളിപ്പുലി ആക്രമണത്തിൽ ഒരാൾ മരിച്ചു\ പുള്ളിപ്പുലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6937599-1078-6937599-1587813521225.jpg)
പുള്ളിപ്പുലി
ഗാന്ധിനഗർ: ജുനാഗഡ് ജില്ലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഓംകാര്‍ ഗിരി (55) എന്നയാളാണ് മരിച്ചത്. ഒരാഴ്ച്ചയ്ക്കിടയിൽ ഗ്രാമത്തിൽ നടന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞദിവസം ദുൻഗാർ (വടക്ക്) വനമേഖലയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നതായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് എസ്. കെ. ശ്രീവാസ്തവ പറഞ്ഞു. പുള്ളിപ്പുലിയെ പിടികൂടാന്‍ പ്രദേശത്ത് കൂടുതൽ കെണികൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് നടപടികള്‍ ഊര്‍ജിതമാക്കി.
TAGGED:
പുള്ളിപ്പുലി