അഹമ്മദാബാദ്: ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം അടക്കമുള്ള കേസുകളില്‍ സൂറത്ത് സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് എതിരെ നാരായൺ സായ് സമർപ്പിച്ച അപ്പീൽ ഗുജറാത്ത് ഹൈക്കോടതി സ്വീകരിച്ചു. ആള്‍ദൈവം ആസാറാം ബാപ്പുവിൻ്റെ മകനാണ് നാരായൺ സായ്. ജസ്റ്റിസുമാരായ ഹർഷ ദേവാനി, വീരേഷ് മേവാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ സമ്മതിച്ചത്.
നാരായൺ സായിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി സ്വീകരിച്ചു - നാരായൺ സായ് സമർപ്പിച്ച അപ്പീൽ അംഗീകരിച്ച് ഗുജറാത്ത് ഹൈക്കോടതി
സൂറത്തിലെ ആസാറാമിൻ്റെ ആശ്രമത്തിൽ താമസിക്കുമ്പോൾ 2002 നും 2005 നും ഇടയിൽ നാരായൺ സായ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ ആരോപണത്തിലാണ് കേസ്.
നാരായൺ സായ് സമർപ്പിച്ച അപ്പീൽ അംഗീകരിച്ച് ഗുജറാത്ത് ഹൈക്കോടതി
ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), 323 (ആക്രമണം), 506-2 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 120-ബി (ഗൂഢാലോചന) എന്നിവ പ്രകാരമാണ് 2013 ഏപ്രിൽ 30 ന് സൂറത്തിലെ അഡീഷണൽ സെഷൻസ് കോടതി സായിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സൂറത്തിലെ ആസാറാമിൻ്റെ ആശ്രമത്തിൽ താമസിക്കുമ്പോൾ 2002 നും 2005 നും ഇടയിൽ നാരായൺ സായ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ ആരോപണത്തിലാണ് കേസ്.
TAGGED:
gujarat HC