അമിത് ഷായുടെ ആരോഗ്യനിലയെ കുറിച്ച് വ്യാജ പ്രചരണം; നാല് പേരെ കസ്റ്റഡിയിലെടുത്തു - നാല് പേരെ കസ്റ്റഡിയിലെടുത്തു
അമിത് ഷാ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് കാണിച്ച് വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിച്ച ഷായുടെ ഫോട്ടോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു
ഗാന്ധിനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് നാല് പേരെ ശനിയാഴ്ച അഹമ്മദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. തന്‍റെ ആരോഗ്യത്തെക്കുറിച്ച് കിംവദന്തികൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നുണ്ടെന്നും താൻ ആരോഗ്യവതിയാണെന്നും നേരത്തെ ഷാ പ്രസ്താവന ഇറക്കിയിരുന്നു. അമിത് ഷാ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് കാണിച്ച് വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിച്ച ഷായുടെ ഫോട്ടോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു. വിവരസാങ്കേതികവിദ്യാ നിയമത്തിലെ 66 (സി) (ഐഡന്‍റിറ്റി മോഷണത്തിനുള്ള ശിക്ഷ), 66 (ഡി) (കമ്പ്യൂട്ടർ റിസോഴ്‌സ് ഉപയോഗിച്ച് വ്യക്തിപരമായി വഞ്ചന) എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.