ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / bharat

ഗുജറാത്തിൽ കൊവിഡ് വാർഡിൽ നിന്ന് ചാടി പോയ 50കാരൻ മരിച്ച നിലയിൽ - civil hospital

കൊവിഡ് വൈറസ് പോസിറ്റീവ് ആയതിനെ തുടർന്ന് ഏപ്രിൽ 21നാണ് ഇയാളെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഏപ്രിൽ 28ന് ഇയാൾ ആശുപത്രിയിൽ നിന്ന് ഓടി പോവുകയായിരുന്നു

Guj: COVID-19 patient escapes from isolation ward found dead ഗുജറാത്തിലെ സിവിൽ ഹോസ്പിറ്റൽ കൊവിഡ് വൈറസ് പോസിറ്റീവ് ഖത്തോദര കൊവിഡ് വാർഡിൽ നിന്ന് ചാടി പോയി COVID-19 civil hospital ഗുജറാത്ത്
ഗുജറാത്തിൽ കൊവിഡ് വാർഡിൽ നിന്ന് ചാടി പോയ 50 കാരൻ മരിച്ച നിലയിൽ
author img

By

Published : Apr 30, 2020, 5:55 PM IST

ഗാന്ധിനഗർ: ഗുജറാത്തിലെ സിവിൽ ഹോസ്പിറ്റലിലെ കൊവിഡ് വാർഡിൽ നിന്ന് ചാടി പോയ 50 കാരൻ മരിച്ച നിലയിൽ. ആശുപത്രി പ്രദേശത്തിന് പുറത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് വൈറസ് പോസിറ്റീവ് ആയതിനെ തുടർന്ന് ഏപ്രിൽ 21നാണ് ഇയാളെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഏപ്രിൽ 28ന് ഇയാൾ ആശുപത്രിയിൽ നിന്ന് ഓടി പോവുകയായിരുന്നു. എന്നാൽ ഖത്തോദര പ്രദേശത്ത് സ്ഥിതിചെയ്യുന്ന ആശുപത്രി കാമ്പസിന് പുറത്തേക്ക് ഇയാൾ പോയിട്ടില്ലെന്ന് ആശുപത്രിയിലെ പ്രാഥമിക അന്വേഷണ സംഘവും സിസിടിവി ദൃശ്യങ്ങളും വ്യക്തമാക്കുന്നു. സലബത്പുര സ്വദേശിയാണ് ഇയാൾ. കൊവിഡ് വൈറസ് പോസിറ്റീവ് ആയതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ വിധി ചൗധരി പറഞ്ഞു.

ABOUT THE AUTHOR

...view details