ഗുജറാത്ത് തീരത്ത് പാക് ബോട്ട് ഉപേക്ഷിച്ച നിലയില്‍ - പാകിസ്ഥാൻ ബോട്ട്
സര്‍ ക്രീക്കിലെ ഹരാമി നല്ലയില്‍ നിന്നാണ് ശനിയാഴ്‌ച ബോട്ട് കണ്ടെത്തിയത്.
![ഗുജറാത്ത് തീരത്ത് പാക് ബോട്ട് ഉപേക്ഷിച്ച നിലയില്‍ Abandoned Pak boat seized in Sir Creek area by BSF abandoned Pakistani fishing boat news BSF seized Pakistani fishing boat news Gujarat's Kutch coast news ഗുജറാത്ത് തീരത്ത് പാക് ബോട്ട് ഉപേക്ഷിച്ച നിലയില്‍ പാകിസ്ഥാൻ ബോട്ട് ഗുജറാത്ത് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5383495-673-5383495-1576433406591.jpg)
ഗുജറാത്ത് തീരത്ത് പാക് ബോട്ട് ഉപേക്ഷിച്ച നിലയില്‍
അഹമ്മദാബാദ്: ഗുജറാത്തിലെ കൗച്ച് തീരത്തിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാക് മത്സ്യബന്ധന ബോട്ട് കണ്ടെത്തി. സര്‍ ക്രീക്കിലെ ഹരാമി നല്ലയില്‍ നിന്നാണ് ബോട്ട് കണ്ടെത്തിയതെന്ന് അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു. ശനിയാഴ്‌ച ഉച്ചയ്‌ക്കാണ് മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന അതിര്‍ത്തി സുരക്ഷാ സേന സംശയാസ്‌പദമായി രീതിയില്‍ ബോട്ട് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോട്ട് പാകിസ്ഥാനില്‍ നിന്നുള്ളതാണെന്ന് മനസിലായത്. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് സേന അറിയിച്ചു.