അഹമ്മദാബാദ്:കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഗുജറാത്തിലെ വഡോദര സെൻട്രൽ ജയിലിലെ 60 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതർ. രോഗബാധിതരായ തടവുകാർക്ക് ചികിത്സ ഉറപ്പാക്കാൻ 80 കിടക്കകളുള്ള കൊവിഡ് കെയർ സെന്‍റർ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ജയിൽ അധികൃതർ.
വഡോദര സെൻട്രൽ ജയിലിലെ 60 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - 60 inmates test positive for coronavirus
രോഗബാധിതരായ തടവുകാരെ ചികിത്സിക്കുന്നതിനായി 80 കിടക്കകളുള്ള കൊവിഡ് കെയർ സെന്‍റർ സ്ഥാപിക്കുമെന്നും സെന്‍ററിന്‍റെ പ്രവർത്തനം ഉടന്‍ ആരംഭിക്കാനാകുമെന്നും ജയിൽ അധികൃതർ
![വഡോദര സെൻട്രൽ ജയിലിലെ 60 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു വഡോദര സെൻട്രൽ ജയിലിൽ 60 തടവുകാർ കൊവിഡ് സ്ഥിരീകരിച്ചു അഹമ്മദാബാദ് 60 inmates test positive for coronavirus Vadodara jail](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8203395-858-8203395-1595932447534.jpg)
ഇതുവരെ 150 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17 പേർക്ക് ഞായറാഴ്ചയും രോഗലക്ഷണങ്ങൾ കാണിക്കാത്ത 43 പേർക്ക് തിങ്കാളാഴ്ചയും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ജയിലിലെ കൊവിഡ് സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള വിനോദ് റാവു പറഞ്ഞു. നിലവിൽ ആറ് ഡോക്ടർമാരാണ് കൊവിഡ് ഡ്യൂട്ടിയിൽ ജയിലിലുള്ളത്. കൊവിഡ് കെയര്‍ സെന്‍ററിന്‍റെ പ്രവർത്തനം ഉടന്‍ ആരംഭിക്കാനാകുമെന്നും റാവു പറഞ്ഞു.
സുരക്ഷ വിട്ടു വീഴ്ച ഇല്ലാതെ തടവുകാരെ ഇവിടെ ചികിത്സിക്കാമെന്നും തടവുകാരെ ചികിത്സയ്ക്കായി ജയിലിന് പുറത്തേക്ക് കൊണ്ടു പോകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.