യുപിയിൽ സുരക്ഷാ ജീവനക്കാരൻ റൈസ് മില്ലിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ - rice mill UP
സമാജ്‌വാദി പാർട്ടി നേതാവിന്‍റെ ഉടമസ്ഥതയിലുള്ള മില്ലിലാണ് സുരക്ഷാ ജീവനക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
![യുപിയിൽ സുരക്ഷാ ജീവനക്കാരൻ റൈസ് മില്ലിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ crime news യുപി കൊലപാതകം സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു യുപി റൈസ് മിൽ rice mill UP guard killed in UP](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7556135-860-7556135-1591779200971.jpg)
യുപിയിൽ സുരക്ഷാ ജീവനക്കാരൻ റൈസ് മില്ലിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ
ലഖ്‌നൗ: റൈസ് മിൽ സുരക്ഷാ ജീവനക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ട പ്രഭു ദയാൽ ദ്വിവേദി (70) കഴിഞ്ഞ 25 വർഷമായി മില്ലിൽ ജോലി ചെയ്‌ത് വരികയായിരുന്നു. സമാജ്‌വാദി പാർട്ടി നേതാവിന്‍റെ ഉടമസ്ഥതയിലുള്ള മില്ലിലാണ് ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച രാത്രിയാണ് കൊലപാതകം നടന്നത്. അജ്ഞാതർ ഇഷ്‌ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.