പാട്‌ന:പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ബിഹാറിലെ സീതാമര്‍ഹിയില്‍ ഏറ്റുമുട്ടല്‍. പ്രതിഷേധത്തിനിടെ 15 പേർക്ക് പരിക്കേറ്റു. പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും സീതാമർഹി ജില്ലാ മജിസ്‌ട്രേറ്റ് കുമാരി ശർമ അറിയിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ബിഹാറില്‍ സംഘര്‍ഷം - സീതാമർഹി ജില്ലാ മജിസ്‌ട്രേറ്റ് കുമാരി ശർമ
സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സീതാമർഹി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു
ജില്ലയിലെ ബൊഖാറ ബ്ലോക്കിലാണ് സംഭവം. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചും എതിര്‍ത്തും പ്രകടനം നടത്തിയിരുന്ന സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിൽ സാമൂഹിക വിരുദ്ധർ പ്രതിഷേധക്കാരെ ആക്രമിക്കുകയായിരുന്നുവെന്ന് സംഘാടകരിലൊരാളായ കുൽദീപ് പ്രസാദ് ആരോപിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിഎഎ വിരുദ്ധ പ്രക്ഷോഭകർ ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചുവെന്നും കടയുടമകളോട് നിര്‍ബന്ധിതമായി കടകൾ അടയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും പ്രാദേശിക ബിജെപി നേതാവ് പവൻ സാഹ പറഞ്ഞു.