ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ സിആര്‍പിഎഫ് ജവാൻമാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം. രണ്ട് പ്രദേശവാസികൾക്ക് പരിക്കേറ്റു. ശ്രീനഗറിലെ ഹബാക്ക് ചൗക്കിലാണ് സംഭവം. സിആര്‍പിഎഫ് ജവാൻമാര്‍ക്ക് നേരെ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി പൊട്ടിത്തെറിച്ചാണ് പ്രദേശവാസികൾക്ക് പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിആര്‍പിഎഫ് ജവാൻമാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജമ്മു കശ്‌മീരില്‍ സിആര്‍പിഎഫ് ജവാൻമാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം - crpf
സിആര്‍പിഎഫ് ജവാൻമാര്‍ക്ക് നേരെ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി പൊട്ടിത്തെറിച്ചാണ് രണ്ട് പ്രദേശവാസികൾക്ക് പരിക്കേറ്റത്.
ജമ്മു കശ്‌മീരില്‍ സിആര്‍പിഎഫ് ജവാൻമാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം
ഈ മാസം ആദ്യം ശ്രീനഗറിലെ കവ്‌ദാര പ്രദേശത്ത് തീവ്രവാദികൾ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ രണ്ട് വാഹനങ്ങളും തകർന്നിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.