അഹമ്മദാബാദ്:ഐആര്‍സിടിസിയുടെ രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി സര്‍വീസ് തേജസ് വെള്ളിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയലും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണിയും ചേര്‍ന്നാണ് രണ്ടാം തേജസിന്‍റെ ഉദ്ഘാടന യാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. അഹമ്മദാബാദ്-മുംബൈ പാതയിലാണ് രണ്ടാമത്തെ സ്വകാര്യ തീവണ്ടി സര്‍വീസ് നടത്തുന്നത്.
വെള്ളിയാഴ്ച മുതല്‍ പരീക്ഷണ ഓട്ടം തുടങ്ങുന്ന രണ്ടാം തേജസിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള യാത്ര ജനുവരി 19 മുതലാണ് ആരംഭിക്കുക. ഓണ്‍ലൈനായും ആപ്പ് വഴിയും ടിക്കറ്റെടുക്കാം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹി-ലക്‌നൗ പാതയില്‍ സര്‍വീസ് തുടങ്ങിയ ആദ്യ സ്വകാര്യ തീവണ്ടി വലിയ വിജയമായതിന് പിന്നാലെയാണ് രണ്ടാമത്തെ സ്വകാര്യ തീവണ്ടിയും ഓട്ടം തുടങ്ങുന്നത്.
അത്യാധുനിക ഇന്റീരിയർ, വ്യക്തിഗത റീഡിംഗ് ലൈറ്റുകൾ, എസി കോച്ചുകൾ, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, സിസിടിവി ക്യാമറകൾ, ബയോ ടോയ്‌ലറ്റുകൾ, എൽഇഡി ടിവി, ഓട്ടോമാറ്റിക് വാതിലുകൾ തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങൾ തേജസ് എക്സ്പ്രസിൽ ഉണ്ട്.