ന്യൂഡല്‍ഹി: തേജസ് ട്രെയിൻ വൈകിയോടിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നൽകുന്നതുപോലെ റെയിൽവേയുടെ ചരക്ക് ഉപഭോക്താക്കൾക്ക് അവരുടെ ചരക്കുകൾ എത്താൻ വൈകിയാല്‍ ഉടൻ തന്നെ നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. ഏത് ട്രെയിനിലും സമയബന്ധിതമായി ഉത്പന്നം ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പീയുഷ് ഗോയല്‍ വ്യക്തമാക്കി. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ സ്ഥാപക ദിനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ട്രെയിനില്‍ ചരക്ക് നീക്കം താമസിച്ചാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് പീയുഷ് ഗോയല്‍ - റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍
റെയിൽവേയുടെ ചരക്ക് ഉപഭോക്താക്കൾക്ക് അവരുടെ സാധനങ്ങൾ വൈകിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു
റെയില്‍വേയില്‍ ചരക്ക് നീക്കത്തിന് കാലതാമസം വന്നാല്‍ നഷ്ടപരിഹാരമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍
സമയബന്ധിതമായി ചരക്കെത്തിക്കാനും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ചരക്ക് നീക്കുന്ന കാര്യത്തില്‍ ചിറ്റമ്മ നയമാണ് റെയില്‍വേ ബോര്‍ഡ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ തേജസ് ട്രെയിൻ ഒരു മണിക്കൂറിലേറെ വൈകിയാല്‍ നൂറ് രൂപയും രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ 250 രൂപയുമാണ് ഐആര്‍സിടിസി യാത്രക്കാരന് നഷ്‌ടപരിഹാരമായി നല്‍കുന്നത്.