കേരളം

kerala

വെട്ടുകിളി ആക്രമണം; പ്രതിരോധ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തണമെന്ന് വിദഗ്‌ധര്‍

By

Published : Jun 1, 2020, 5:53 PM IST

വലിയ തോതിൽ കീടനാശിനികൾ ഉപയോഗിക്കുന്നതിന് പകരം വിളകൾക്കും ജനങ്ങൾക്കും ദോഷകരമല്ലാത്ത രീതിയിലുള്ള മാർഗത്തിലൂടെ വെട്ടുകിളികളുടെ ആക്രമണത്തെ നേരിടണമെന്ന നിർദേശമാണ് വിദഗ്‌ധർ മുന്നോട്ട് വെക്കുന്നത്

Govt's locust control policy focuses on chemical spray alone: Farm expert  business news  Locust  Farm expert  Haryana-based Kudrati Kheti Abhiyan Advisor Rajinder Chaudhary  Govt's locust control policy  Newdelhi  വെട്ടുകിളി ആക്രമണം  വെട്ടുകിളി ആക്രമണം  കേന്ദ്ര സർക്കാർ പോളിസി മാറ്റണമെന്ന് വിദഗ്‌ധർ  കാർഷിക രംഗം  ന്യൂഡൽഹി  വെട്ടുകിളി
വെട്ടുകിളി ആക്രമണം; കേന്ദ്ര സർക്കാർ പോളിസി മാറ്റണമെന്ന് വിദഗ്‌ധർ

ന്യൂഡൽഹി: വെട്ടുകിളി ആക്രമണത്തിൽ കേന്ദ്ര സർക്കാർ പോളിസി മാറ്റണമെന്ന് ആവശ്യപ്പെട്ട് കാർഷിക രംഗത്തെ വിദഗ്‌ധർ രംഗത്തെത്തി. നിലവിൽ രാസപ്രയോഗത്തിലൂടെ വെട്ടുകിളികളുടെ ആക്രമണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രകൃതിക്ക് ദോഷം വരാത്ത മറ്റു മാർഗങ്ങൾ സർക്കാർ അവഗണിക്കുകയാണെന്നും വിദഗ്‌ധർ അഭിപ്രായപ്പെട്ടു. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ വെട്ടുകിളി ആക്രമണമാണ് നിലവിൽ രാജ്യം നേരിടുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, മധ്യ പ്രദേശ്, ഉത്തർ പ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളാണ് വെട്ടുകിളി ആക്രമണം നേരിട്ടത്.

ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് കീടനാശിനികൾ ഏരിയൽ സ്‌പ്രേ ചെയ്യുന്നത് വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതി. എന്നാൽ ഈ കീടനാശിനികൾ ഏരിയൽ സ്‌പ്രേ ചെയ്യുന്നതിലൂടെയുള്ള പാർശ്വഫലങ്ങൾ അറിയാമെങ്കിലും പോളിസിയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന് ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന കുദ്രതി ഖേതി അഭിയാൻ ഉപദേഷ്‌ടാവ് രജീന്ദർ ചൗധരി പറഞ്ഞു. പാർശ്വഫലങ്ങളില്ലാതെ വെട്ടുകിളിയെ പ്രതിരോധിക്കുന്ന നിരവധി പദ്ധതികളാണ് വിവിധ രാജ്യങ്ങൾ ഉപയോഗിക്കുന്നത്. രാത്രിയിൽ വെട്ടുകിളികളെ പിടികൂടി കോഴി തീറ്റയായി ഉപയോഗിക്കാമെന്ന നിർദേശവും വിദഗ്‌ധർ മുന്നോട്ട് വെക്കുന്നു.

ABOUT THE AUTHOR

...view details