ന്യൂഡൽഹി:കൊവിഡ് 19 നെത്തുടർന്ന് ലോക്ക് ഡൗൺ നിലവിൽ വന്ന സാഹചര്യത്തിലുണ്ടായ സാമ്പത്തിക നഷ്ടങ്ങൾ നികത്താൻ സർക്കാർ വായ്പയെടുക്കണമെന്നും ജനങ്ങളിൽ ഉയർന്ന നികുതി ഭാരം ചുമത്തുകയല്ല വേണ്ടതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. കേന്ദ്രവും ഡൽഹി സർക്കാരും പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ചിദംബരം രംഗത്തെത്തിയത്.
സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമ്പോൾ മാത്രമേ പുതിയതോ ഉയർന്നതോ ആയ നികുതികൾ ചുമത്താൻ സാധിക്കൂ. ദുരിത സമയങ്ങളിൽ സർക്കാരുകൾ ജനങ്ങൾക്ക് പണം നൽകണമെന്നും ജനങ്ങളിൽ നിന്ന് പണം ഞെക്കി പിഴിഞ്ഞ് വാങ്ങരുതെന്നും ചിദംബരം പറഞ്ഞു. പുതിയതോ ഉയർന്നതോ ആയ നികുതികൾ കുടുംബങ്ങളെ കൂടുതൽ ദാരിദ്ര്യത്തിലാക്കുമെന്നും ചിദംബരം ഓർമ്മിപ്പിച്ചു.