ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിൽ പ്രതീക്ഷകളില്ലെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. 1.86 കോടി മാത്രമാണ് മൊത്തം പാക്കേജ് അതായത് ജിഡിപിയുടെ 0.91 ശതമാനം. ജിഡിപിയുടെ പത്ത് ശതമാനത്തിന് തുല്യമായ, യഥാർഥ അധിക ചെലവിന്‍റെ 10 ലക്ഷം കോടിയിൽ കുറയാത്ത പരിഷ്‌കരിച്ച പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക പാക്കേജിൽ പ്രതീക്ഷകളില്ലെന്ന് പി. ചിദംബരം - fiscal stimulus package
ജിഡിപിയുടെ 0.91 ശതമാനമാണ് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്. പാക്കേജിൽ കോൺഗ്രസിന് കടുത്ത നിരാശയുണ്ടെന്നും പുന:പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതായും മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം അറിയിച്ചു
കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക പാക്കേജിൽ പ്രതീക്ഷകളില്ലെന്ന് പി. ചിദംബരം
ദരിദ്രർ, കുടിയേറ്റക്കാർ, കർഷകർ, തൊഴിലാളികൾ, ചെറുകിട കടയുടമകൾ, മധ്യവർഗം തുടങ്ങി നിരവധി വിഭാഗങ്ങളെ ഈ സാമ്പത്തിക പാക്കേജ് അവഗണിച്ചു. പാക്കേജിൽ കോൺഗ്രസ് കടുത്ത നിരാശ പ്രകടിപ്പിക്കുകയും പുന:പരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു. കേന്ദ്ര സർക്കാർ ഈ അവസ്ഥ മുതലാക്കുകയാണെന്നും പാർലമെന്‍റിനെ ബോധപൂർവം അവഗണിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാക്കേജിനെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടത്താൻ പാർലമെന്‍റ് യോഗം ഉടൻ നടത്തണമെന്നും ചിദംബരം ആവശ്യപ്പെട്ടു.