ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് കർഷകരോടുള്ള പ്രതിബദ്ധത സമാനതകളില്ലാത്തതാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. കാർഷിക സമരത്തിന് പിന്തുണയുമായി 850ഓളം അക്കാദമിക് വിദഗ്ധർ രംഗത്തെത്തിയതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് ജാവദേക്കറുടെ പ്രതികരണം. രാജ്യത്തുടനീളമുള്ള അക്കാദമിക് വിദഗ്‌ധരും വൈസ് ചാൻസലറുമടക്കമുള്ളവരുമാണ് കാർഷിക നിയമത്തിന് പിന്തുണയുമായി എത്തിയത്.
കര്‍ഷകരോടുള്ളത് സാമനതകളില്ലാത്ത പ്രതിബദ്ധത: പ്രകാശ് ജാവദേക്കർ - 'unparalleled' commitment
രാജ്യത്തുടനീളമുള്ള 850ഓളം അക്കാദമിക് വിദഗ്‌ധരും വൈസ് ചാൻസലറുമടക്കമുള്ളവരുമാണ് കാർഷിക നിയമത്തിന് പിന്തുണയുമായി എത്തിയത് പിന്നാലെയായിരുന്നു പ്രതികരണം.
![കര്‍ഷകരോടുള്ളത് സാമനതകളില്ലാത്ത പ്രതിബദ്ധത: പ്രകാശ് ജാവദേക്കർ കാർഷിക നിയമം ന്യൂഡൽഹി കാർഷിക നിയമത്തിന് പിന്തുണ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പിന്തുണയുമായി 850ഓളം വിദഗ്ധർ Prakash Javadekar Govt's commitment to welfare of farmers 'unparalleled 'unparalleled' commitment newdelhi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10093700-212-10093700-1609585706712.jpg)
പുതിയ നിയമം കർഷകരുടെ ഭാഗ്യമാണെന്നും കർഷകർ പിന്തുടരുന്ന തെറ്റായ വഴക്കങ്ങളെ മാറ്റാൻ ഉതകുന്നതുമാണ് പുതിയ നിയമമെന്നുമായിരുന്നു വിദഗ്‌ധരുടെ അഭിപ്രായം. എംഎസ്പിക്ക് മാറ്റം ഉണ്ടാകില്ലെന്നും മാർക്കറ്റിലെ അനധികൃത നിയന്ത്രണങ്ങളെ ഇല്ലാതാക്കുമെന്നും വിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നു. കർഷകർക്ക് പൂർണ സ്വാതന്ത്ര്യം അനുവദിക്കുന്നതും മാർക്കറ്റിൽ സാധനങ്ങളുടെ വിൽപനക്ക് പൂർണ സ്വതന്ത്ര്യം നൽകുന്നതുമാണ് പുതിയ നിയമം. കേന്ദ്ര സർക്കാരിന്‍റെയും കർഷക സംഘടനകളുടെയും പിന്തുണ അറിയിക്കുന്നുവെന്നും അക്കാദമിക് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.