ന്യൂഡൽഹി: ഡൽഹി മെട്രോ സർവീസുകൾ പുനരാരംഭിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ ഡൽഹി ഗതാഗതമന്ത്രി കൈലാഷ് ഗലോട്ട് സന്തോഷം അറിയിച്ചു. ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നും മെട്രോകളിൽ സാമൂഹിക അകലം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശന കവാടങ്ങളിൽ താപനില പരിശോധന കർശനമാക്കും. ടോക്കണുകളൊന്നും നൽകില്ല, സ്‌മാർട്ട് കാർഡുകളും മറ്റ് ഡിജിറ്റൽ പണമടയ്ക്കൽ രീതികളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോ സർവീസുകൾ ആരംഭിക്കുമ്പോൾ ബസുകളിലെ തിരക്ക് കുറയും. മാസങ്ങൾക്ക് ശേഷം ജനങ്ങൾക്ക് ഇളവുകൾ ലഭിക്കുന്നതിൽ സന്തോഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മെട്രോകളിൽ സാമൂഹിക അകലം ഉറപ്പുവരുത്തുമെന്ന് ഡൽഹി ഗതാഗതമന്ത്രി - മെട്രോ
മെട്രോ സർവീസുകൾ ആരംഭിക്കുമ്പോൾ ബസുകളിലെ തിരക്ക് കുറയും. മാസങ്ങൾക്ക് ശേഷം ജനങ്ങൾക്ക് ഇളവുകൾ ലഭിക്കുന്നതിൽ സന്തോഷിക്കുന്നതായും ഡൽഹി ഗതാഗതമന്ത്രി കൈലാഷ് ഗലോട്ട് അറിയിച്ചു.
സർവീസുകൾ സുഗമമായി നടക്കുന്നതിന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഡിഎംആർസിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. കണ്ടെയ്‌ൻമെന്‍റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്‌ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. അണ്‍ലോക്ക് നാലാം ഘട്ടത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സാമൂഹികം, അക്കാദമിക്, കായികം, വിനോദം, സാംസ്‌കാരികം, മത, രാഷ്‌ട്രീയ പ്രവർത്തനങ്ങൾ, മറ്റ് സഭകൾ എന്നിവക്ക് സെപ്റ്റംബർ 21 മുതൽ 100 പേരെ പങ്കെടുക്കാൻ അനുവദിക്കും. കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ സെപ്‌റ്റംബർ 30 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും.