ന്യൂഡൽഹി:രാജ്യസഭയിലെ മോശം പെരുമാറ്റത്തിന് മാപ്പ് പറഞ്ഞാൽ എംപിമാരുടെ സസ്‌പെൻഷൻ റദ്ദാക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. എട്ട് അംഗങ്ങളുടെ സസ്‌പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തിയതിനെ തുടർന്നാണ് രവിശങ്കർ പ്രസാദ് ഇക്കാര്യം പറഞ്ഞത്. കോൺഗ്രസാണ് സഭയിൽ നിന്ന് ആദ്യം വാക്ക് ഔട്ട് ചെയ്തത്. തുടർന്ന് ആം ആദ്മി പാർട്ടി, ടിഎംസി, ഇടതുപാർട്ടികൾ തുടങ്ങിയവയിലെ അംഗങ്ങളും വാക്ക് ഔട്ട് നടത്തി.
രാജ്യസഭയിലെ മേശം പെരുമാറ്റത്തിന് മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് രവിശങ്കർ പ്രസാദ് പാർലമെന്‍റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭയിലെ പ്രതിപക്ഷ അംഗങ്ങളുടെ ഇത്തരം അക്രമാസക്തമായ പെരുമാറ്റത്തെ കോൺഗ്രസ് എതിർക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.