ലഖ്‌നൗ: എല്ലാ കർഷകർക്കും കുറഞ്ഞ താങ്ങുവിലയുടെ ആനുകൂല്യം ലഭിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് നെല്ല് സംഭരണ കേന്ദ്രങ്ങളുടെ ശരിയായ പ്രവർത്തനം ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കർഷകരുടെ ഉൽപന്നങ്ങൾ കാലതാമസമില്ലാതെ സംഭരിക്കണമെന്നും ആവശ്യമെങ്കിൽ അതിനായി അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പലൂടെ അറിയിച്ചു.
കർഷകർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് യോഗി - ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
കർഷകരുടെ ഉൽപന്നങ്ങൾ കാലതാമസമില്ലാതെ സംഭരിക്കണമെന്നും ആവശ്യമെങ്കിൽ അതിനായി അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പലൂടെ അറിയിച്ചു
കർഷകർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം:യോഗി
എല്ലാ ആനുകൂല്യങ്ങളും കർഷകർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തന്‍റെ സർക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷീരവികസനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ യോഗി അവലോകനം ചെയ്‌തു. കാലിവളർത്തല്‍ കേന്ദ്രങ്ങൾ പതിവായി നിരീക്ഷിക്കാനും അദ്ദേഹം ചീഫ് വെറ്ററിനറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അലഹബാദിൽ നടക്കാനിരിക്കുന്ന മാഗ് മേളയുടെ സുരക്ഷാ ക്രമീകരണങ്ങളും മുഖ്യമന്ത്രി വിലയിരുത്തി.