കേരളം

kerala

ETV Bharat / bharat

പാര്‍ലമെന്‍റില്‍ കര്‍ഷകര്‍ക്കായുള്ള ബില്ലുകള്‍ അവതരിപ്പിക്കുമെന്ന് പര്‍ഷോത്തം രുപാല - പ്രധാന വാർത്തകൾ

ഭാരത കർഷക സമാജം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കവെയാണ് കേന്ദ്രസഹമന്ത്രി പർഷോത്തം രുപാല ശൈത്യകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കര്‍ഷകരുടെ ഉന്നമനത്തിനായി ബില്ലുകള്‍ അവതരിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്.

ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ കർഷകർക്കായി രണ്ട് ബില്ലുകൾ

By

Published : Nov 13, 2019, 8:47 AM IST

ന്യൂഡൽഹി:വരാനിരിക്കുന്ന ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ കർഷകരുടെ ഉന്നമനത്തിനായി രണ്ട് ബില്ലുകൾ അവതരിപ്പിക്കാൻ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്രസഹമന്ത്രി പര്‍ഷോത്തം രുപാല. ഭാരത കർഷക സമാജം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കവെയാണ് കേന്ദ്ര പഞ്ചായത്ത് രാജ്-കൃഷി-കർഷകക്ഷേമ സഹമന്ത്രി പർഷോത്തം രുപാല ഇക്കാര്യം വ്യക്തമാക്കിയത്.

ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ കർഷകർക്കായി രണ്ട് ബില്ലുകൾ

കീടനാശിനികളുടെ ഉപയോഗത്തെക്കുറിച്ച് കർഷകരുടെ ഇടയിലുള്ള തെറ്റിദ്ധാരണകൾ മാറ്റണമെന്ന് ഭാരത കര്‍ഷക സമാജം പ്രസിഡന്‍റ് കൃഷ്ണബീര്‍ ചൗധരി പറഞ്ഞു. കീടനാശിനികളുടെ ഉപയോഗം കൊണ്ട് മാത്രമേ നല്ല വിളകൾ ഉണ്ടാകൂവെന്ന കർഷകരുടെ ധാരണ മാറ്റേണ്ടതുണ്ട്. കീടനാശിനി ഉപയോഗിക്കാതെ തന്നെ നല്ല വിള ഉറപ്പാക്കാനാകും. രാജ്യത്തിന്‍റെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കർഷകർക്ക് ഗുണനിലവാരമുള്ള വിത്തുകൾ ലഭിക്കണമെന്നും കൃഷ്ണബീര്‍ ചൗധരി വ്യക്തമാക്കി.

ABOUT THE AUTHOR

...view details