ന്യൂഡൽഹി:ആരോഗ്യ മേഖലക്ക് 15,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമൻ. പൊതുജനാരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കാൻ തീരുമാനിച്ചുവെന്ന് മന്ത്രി പറഞ്ഞു. നഗര-ഗ്രാമീണ മേഖലകളിലെ ആരോഗ്യ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തും.
പൊതുജനാരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കും: നിര്‍മല സീതാരാമൻ - സാമ്പത്തിക പാക്കേജ്
ഭാവിയില്‍ ഉണ്ടായേക്കാവുന്ന പകര്‍ച്ചവ്യാധി പ്രത്യാഘാതങ്ങളെ നേരിടുന്നതിനായി ആരോഗ്യമേഖലയിലെ അടിസ്ഥാന മേഖലകളില്‍ നിക്ഷേപം നടത്തും
പൊതുജനാരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കും: നിര്‍മല സീതാരാമൻ
രാജ്യത്തെ ജില്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധി ചികിത്സാ ബ്ലോക്കുകള്‍ തുടങ്ങും. ഓരോ ബ്ലോക്കുകളിലും ഒരു പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികള്‍ സ്ഥാപിക്കും. ഐസിഎംആറിന്‍റെ ഗവേഷണങ്ങള്‍ ശക്തിപ്പെടുത്തും. ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ നടപ്പാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പകര്‍ച്ചവ്യാധി പ്രത്യാഘാതങ്ങളെ നേരിടുന്നതിനായി ആരോഗ്യമേഖലയിലെ അടിസ്ഥാന മേഖലകളില്‍ നിക്ഷേപം നടത്തുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.