ന്യൂഡല്‍ഹി: രാജ്യത്ത് ആറ് വിമാനത്താവളങ്ങള്‍ കൂടി പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ ലേലം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ലേല പ്രക്രിയ ഉടന്‍ തുടങ്ങും. വിമാനത്താവളങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കുന്നതിനും ഉപയോക്താക്കള്‍ക്ക് മികച്ച സേവനമൊരുക്കുന്നതിനുമാണ് നീക്കം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 2300 കോടി രൂപയുടെ ഡൗണ്‍ പേയ്‌മെന്‍റ് ലഭിക്കുന്നതാണ്. 12 വിമാനത്താവളങ്ങളില്‍ 12000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം നടത്തുമെന്നും പ്രഖ്യാപനമുണ്ട്. ധനസഹമന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ പ്രസ് കോണ്‍ഫറന്‍സിലാണ് പുതിയ പ്രഖ്യാപനമുണ്ടായത്.
ആറ് വിമാനത്താവളങ്ങള്‍ കൂടി പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ ലേലം ചെയ്യുമെന്ന് ധനമന്ത്രി
12 വിമാനത്താവളങ്ങളില്‍ 12000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം നടത്തുമെന്നും പ്രഖ്യാപനമുണ്ട്. രാജ്യത്ത് എയര്‍സ്‌പെയ്‌സിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണം ലഘൂകരിക്കുമെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി
ആറ് വിമാനത്താവളങ്ങള്‍ കൂടി പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ ലേലം ചെയ്യുമെന്ന് ധനമന്ത്രി
രാജ്യത്ത് എയര്‍സ്‌പെയ്‌സിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണം ലഘൂകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 60 ശതമാനം എയര്‍ സ്‌പെയ്‌സ് മാത്രമാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്. എയര്‍ സ്‌പെയിസിന്‍റെ പരമാവധി ഉപയോഗത്തിലൂടെ ഇന്ധനലാഭവും സമയലാഭവുമുണ്ടാവുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ 1000 കോടിയുടെ ലാഭമാണ് വ്യോമ മേഖലയ്‌ക്ക് ലഭിക്കുന്നത്.