കൊൽക്കത്ത: സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് അഫ്‌സാര.എ.മീം എന്ന ബംഗ്ലാദേശ് പൗരന് രാജ്യം വിടാൻ ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകി. വിശ്വ ഭാരതി സർവകലാശാലയിലെ വിദ്യാർഥിയാണ് അഫ്‌സാര എ. മീം. ഫെബ്രുവരി എട്ടിന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ അഫ്‌സാര എ. മീം പങ്കെടുത്തിരുന്നു. ഫെബ്രുവരി 29നകം രാജ്യം വിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് നിര്‍ദേശം നല്‍കി.
സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു; ബംഗ്ലാദേശ് പൗരന് രാജ്യം വിടാന്‍ നോട്ടീസ് - leave India
അഫ്‌സാര.എ.മീം എന്ന ബംഗ്ലാദേശ് പൗരനാണ് രാജ്യം വിടാൻ ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകിയത്. ഫെബ്രുവരി 29നകം രാജ്യം വിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് നിര്‍ദേശം നല്‍കി
സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് രാജ്യം വിടാൻ നോട്ടീസ് നൽകി ആഭ്യന്തര മന്ത്രാലയം
സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ മീമിന്‍റെ വിസ റദ്ദാക്കി. ഫോറിനേഴ്‌സ് ആക്ട് സെക്ഷൻ മൂന്ന് പ്രകാരമാണ് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം രാജ്യം വിടാൻ മീമിനോട് ആവശ്യപ്പെട്ടു. ഇത് പാലിച്ചില്ലെങ്കിൽ 1946 ലെ ഫോറിനേഴ്‌സ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.