ന്യൂഡല്‍ഹി:ഇന്ത്യൻ റെയിൽവേ സ്വകാര്യവത്‌കരിക്കാനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര നീക്കത്തിന് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേ പാവപ്പെട്ട ജനങ്ങളുടെ ജീവനാഡിയാണ്. സർക്കാർ അതും അവരിൽ നിന്ന് തട്ടിയെടുക്കുകയാണ്. നിങ്ങൾക്ക് വേണ്ടത് എടുത്തോളൂ. പക്ഷേ ഒന്നോർമിക്കുക രാജ്യത്തെ ജനങ്ങൾ ഇതിന് യോജിച്ച മറുപടി നൽകുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
റെയില്‍വേ സ്വകാര്യവത്‌കരിക്കാനുള്ള കേന്ദ്ര നീക്കത്തെ വിമർശിച്ച് രാഹുൽ ഗാന്ധി - ഇന്ത്യൻ റെയില്‍വേ
റെയിൽവേ സ്വകാര്യവത്‌കരിക്കുന്നതിന്‍റെ ആദ്യപടിയായി പാസഞ്ചർ ട്രെയിനുകളുടെ സർവീസിനായി കേന്ദ്രം സ്വകാര്യ കമ്പനികളെ ക്ഷണിച്ചിരുന്നു.
റെയിൽവേ സ്വകാര്യവത്‌കരിക്കുന്നതിന്‍റെ ആദ്യപടിയായി പാസഞ്ചർ ട്രെയിനുകളുടെ സർവീസിനായി കേന്ദ്രം സ്വകാര്യ കമ്പനികളെ ക്ഷണിച്ചിരുന്നു. 109 റൂട്ടുകളിലായി 151 ട്രെയിനുകൾ സർവീസ് നടത്തുന്നതിനാണ് സ്വകാര്യ കമ്പനികളെ ക്ഷണിച്ചിരിക്കുന്നത്. ഇതിനായി 30,000 കോടി രൂപയുടെ സ്വകാര്യനിക്ഷേപം തേടുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നു. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, മെച്ചപ്പെട്ട സുരക്ഷ നൽകുക, യാത്രക്കാർക്ക് ലോകോത്തര യാത്രാ അനുഭവം നൽകുക, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തുക തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷ്യങ്ങളെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.