കേരളം

kerala

ETV Bharat / bharat

കര്‍ഷക ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവം; സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് മായാവതി - Guna incident

ഭൂമി കയ്യേറ്റം ആരോപിച്ച് കൃഷി ഭൂമിയില്‍ റവന്യൂ വകുപ്പ് നടപടിയെടുത്തതിനെ തുടര്‍ന്നാണ് ദളിത് കര്‍ഷക ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചത്.

മായാവതി  മധ്യപ്രദേശ്  ഗുണ  കര്‍ഷക ദമ്പതികൾ ആത്മഹത്യ  കര്‍ഷക ദമ്പതികൾ  ആത്മഹത്യ  Guna incident  Mayawati
ഗുണ സംഭവത്തിൽ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് മായാവതി

By

Published : Jul 16, 2020, 2:30 PM IST

ലക്‌നൗ: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ കര്‍ഷക ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ബിഎസ്‌പി നേതാവ് മായാവതി. ഭൂമി കയ്യേറ്റം ആരോപിച്ച് കൃഷി ഭൂമിയില്‍ റവന്യൂ വകുപ്പ് നടപടിയെടുത്തതിനെ തുടര്‍ന്നാണ് ദളിത് കര്‍ഷക ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചത്. മധ്യപ്രദേശ് പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് വിളകൾ നശിപ്പിക്കുകയും കര്‍ഷകരെ നിസഹായരാക്കുകയും ചെയ്‌ത സംഭവം വളരെ ക്രൂരവും ലജ്ജാകരവുമാണെന്ന് മായാവതി ആരോപിച്ചു.

ഒരു വശത്ത് ബിജെപി ദളിതരെ പാർപ്പിക്കുകയാണെന്ന് പ്രചരിപ്പിക്കുന്നു. മറുവശത്ത് കോൺഗ്രസ് സർക്കാരിന്‍റെ കാലത്തേത് പോലുള്ള സംഭവങ്ങൾ ആവര്‍ത്തിക്കുന്നു. അപ്പോൾ രണ്ട് സർക്കാരുകളും തമ്മിലുള്ള വ്യത്യാസമെന്താണെന്നും ദളിതർ ഇതിനെക്കുറിച്ച് ചിന്തിക്കണമെന്നും മായാവതി പറഞ്ഞു. കര്‍ഷക ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഗുണയിലെ കലക്‌ടറെയും എസ്പിയെയും ഉടൻ നീക്കം ചെയ്യാൻ നിർദേശിച്ചിരുന്നു. ഉന്നതതല അന്വേഷണത്തിനും സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details