കേരളം

kerala

ETV Bharat / bharat

പ്രതിദിനം ഒരു ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം: രാഹുല്‍ ഗാന്ധി - Rahul Gandhi

നിലവില്‍ 40000 ടെസ്റ്റുകളാണ് നടക്കുന്നത്. ഇത് ഒരു ലക്ഷമാക്കി ഉയര്‍ത്തണം. ഇതിനുള്ള ടെസ്റ്റ് കിറ്റുകള്‍ നിലവില്‍ സ്റ്റോക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ്  കൊവിഡ് ടെസ്റ്റ്  പ്രതിദിന ടെസ്റ്റ്  കോണ്‍ഗ്രസ്  രാഹുല്‍ ഗാന്ധി  പ്രതിപക്ഷം  കേന്ദ്ര സര്‍ക്കാര്‍  പ്രധാനമന്ത്രി  നരേന്ദ്ര മോദി  1 lakh  coronavirus  Rahul Gandhi  Govt
പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം: രാഹുല്‍ ഗാന്ധി

By

Published : Apr 26, 2020, 3:21 PM IST

ന്യൂഡല്‍ഹി: പ്രതിദിനം ഒരുലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ടെസ്റ്റുകള്‍ ചെയ്യാന്‍ തയ്യാറാണെന്ന് വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ 40000 ടെസ്റ്റുകളാണ് നടക്കുന്നത്. ഇത് ഒരു ലക്ഷമാക്കി ഉയര്‍ത്തണം. ഇതിനുള്ള ടെസ്റ്റ് കിറ്റുകള്‍ നിലവില്‍ സ്റ്റോക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

26,496 കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. 824 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നുമാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details