കേരളം

kerala

ETV Bharat / bharat

മെഹുല്‍ ചോക്സിയെ സർക്കാർ സംരക്ഷിക്കുന്നു: കോണ്‍ഗ്രസ് - മെഹുല്‍ ചോക്സി

മെഹുല്‍ ചോക്സി ഉൾപ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകാരെ കേന്ദ സർക്കാർ സംരക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുർജേവാല.

മെഹുല്‍ ചോക്സി

By

Published : Sep 27, 2019, 8:31 AM IST

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പു കേസില്‍ രാജ്യംവിട്ട മെഹുല്‍ചോക്സി ഉൾപ്പെടെയുള്ള തട്ടിപ്പുകാരെ കേന്ദ്ര സർക്കാർ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. മെഹുല്‍ ചോക്സിയെ ഇന്ത്യക്ക് കൈമാറാമെന്ന് ആന്‍റിഗ്വന്‍ പ്രധാനമന്ത്രി ഗാസ്റ്റോണ്‍ ബ്രൗണ്‍ വ്യക്തമാക്കി മണിക്കൂറുകൾക്കുള്ളിലാണ് ബി.ജെ.പി. സർക്കാരിനെതിരെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുർജേവാല ശക്തമായ ആരോപണം ഉന്നയിച്ചത്. കേന്ദ്ര സർക്കാരിലെ ഉന്നതരില്‍ ആരോ ആണ് ചോക്സിയെ സംരക്ഷിക്കുന്നതെന്നാണ് ഗാസ്റ്റോണ്‍ ബ്രൗണിന്‍റെ വാക്കുകളില്‍ നിന്നും മനസിലാകുന്നതെന്നു അദ്ദേഹം പറഞ്ഞു. ആന്‍റിഗ്വന്‍ സർക്കാരിനെ ഇന്ത്യാ ഗവണ്‍മെന്‍റ് തെറ്റിധരിപ്പിച്ചതായാണ് അവരുടെ പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിന്നും മനസിലാകുന്നതെന്നും സുർജേവാല കൂട്ടിചേർത്തു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ മെഹുല്‍ചോക്സി ദ്വീപുരാഷ്‌ട്രമായ ആന്‍റിഗ്വനിലാണ് അഭയം തേടിയിരിക്കുന്നത്. മെഹുല്‍ചോക്സി വഞ്ചകനാണെന്നും ആന്‍റിഗ്വന്‍ പ്രധാനമന്ത്രി ഗാസ്റ്റോണ്‍ ബ്രൗണ്‍ പറഞ്ഞിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,400 കോടിരൂപയുടെ തട്ടിപ്പ് നടത്തിയാണ് മെഹുല്‍ചോക്സിയും അനന്തരവന്‍ നീരവ് മോദിയും ഇന്ത്യവിട്ടത്. ഇരുവർക്കുമെതിരേ സി.ബി.ഐയും എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തട്ടിപ്പ് പുറത്ത് വരുന്നതിന് മുമ്പ് ചോക്സി രാജ്യം വിടുകയും 2018-ല്‍ ആന്‍റിഗ്വന്‍ പൗരത്വം നേടുകയും ചെയ്തിരുന്നു. ഇന്‍റർപോൾ ചോക്സിക്കെതിരേ റെഡ്കോർണർ നോട്ടീസും മുംബൈ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ആരോഗ്യനില മോശമായതിനാല്‍ തനിക്ക് ഇന്തയിലേക്ക് യാത്ര ചെയ്യാനാകില്ലെന്ന് ചോക്സി ഈ വർഷം ആദ്യം മുംബൈ കോടതിയെ അറിയിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ അന്വേഷണത്തിന്‍റെ ഭാഗമാകാമെന്നാണ് അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

ABOUT THE AUTHOR

...view details