സാംബാൽ:സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കാൻ സർക്കാർ ആളുകളെ അയച്ചതായി ഉത്തർപ്രദേശ് മുൻ ഗവർണർ അസീസ് ഖുറേഷി. അലിഗഡിലെയും ഡല്‍ഹിയിലേയും പ്രതിഷേധക്കാർക്കെതിരെയുള്ള പൊലീസ് നടപടിയെ നിഷ്ഠൂരമെന്നും ഖുറേഷി വിശേഷിപ്പിച്ചു.
പാക് അനുകൂല മുദ്രാവാക്യം വിളിക്കാന്‍ ബിജെപി ആളെ അയച്ചുവെന്ന് അസീസ് ഖുറേഷി - സിഎഎ വിരുദ്ധ പ്രതിഷേധം
ബിജെപി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുപി മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി
ഭരണത്തിലിരിക്കുന്നവര്‍ തോല്‍ക്കുമ്പോള്‍ വെടിവെപ്പിലും ലാത്തിച്ചാര്‍ജിലും എത്തുന്നു. ഹിറ്റ്‌ലറുടെ അനുയായികൾ സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കാനും അക്രമാസക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കാനും നിര്‍ദേശിക്കുന്നു. തീയിടുന്നതുള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാനും നിര്‍ദേശം നല്‍കി. പൊലീസ് ഇതിന് കൂട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അവരുടെ മുഴുവൻ സർക്കാരും പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുള്ളതുകൊണ്ട് ഭരണഘടനയുടെ ധാര്‍മികതക്കെതിരായ പൗരത്വ നിയമം ഭേദഗതി ചെയ്യുകയും രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും ഖുറേഷി ആരോപിച്ചു.