ന്യൂഡൽഹി:പാർലമെന്‍റിലെ വര്‍ഷകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കിയ തീരുമാനത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സർക്കാരിനെ ചോദ്യം ചെയ്യുന്നത് പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ ഓക്‌സിജനാണെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാർ പാർലമെന്‍റിനെ ഒരു നോട്ടീസ് ബോർഡായി ചുരുക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യത്തെയും ജനങ്ങളുടെ വിയോജിപ്പിനെയും തടയാൻ ശക്തരായ നേതാക്കൾ കൊവിഡ് കാരണമാക്കി മാറ്റുമെന്ന് താൻ നാലുമാസം മുമ്പ് പറഞ്ഞിട്ടുണ്ടെന്നും തരൂർ വ്യക്തമാക്കി.
പാർലമെന്‍റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കിയതിനെ വിമർശിച്ച് ശശി തരൂർ - പാർലമെന്‍റ് സമ്മേളനം
സർക്കാരിനെ ചോദ്യം ചെയ്യുന്നത് പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ ഓക്‌സിജനാണെന്നും കേന്ദ്രസർക്കാർ പാർലമെന്‍റിനെ ഒരു നോട്ടീസ് ബോർഡായി ചുരുക്കാനാണ് ശ്രമിക്കുന്നതെന്നും ശശി തരൂർ എംപി ആരോപിച്ചു.
പാർലമെന്‍റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കിയതിനെ വിമർശിച്ച് ശശി തരൂർ
സർക്കാരിന്‍റെ ഭൂരിപക്ഷം ഉപയോഗിച്ച് മറ്റുള്ളവരെ റബ്ബർ സ്റ്റാമ്പാക്കി അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് ബില്ലുകൾ പാസാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താക്കുറിപ്പിലൂടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 14 മുതൽ ഒക്‌ടോബർ ഒന്ന് വരെ നടക്കുന്ന സമ്മേളനത്തിൽ ഇടവേളകൾ ഉണ്ടാകില്ല. രണ്ട് സഭകളും ശനിയാഴ്‌ചയും ഞായറാഴ്‌ചയും പ്രവർത്തിക്കുമെന്നും അറിയിപ്പിൽ പറയുന്നു.