ഷിംല: സർക്കാരിന്‍റെ വികസന പ്രവർത്തനരീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പദ്ധതികൾ ഒരു പ്രദേശത്തെ വോട്ടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും എല്ലാവരുടെയും വികസനം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷമുള്ള തന്‍റെ ആദ്യ പൊതു റാലി അഭിസംബോധന ചെയ്ത മോദി, രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഓരോ വ്യക്തിയിലും വികസനം എത്തിച്ചേരണമെന്ന കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തിന്‍റെ ഭാഗമായാണ് അടൽ തുരങ്കത്തിന്‍റെ ഉദ്ഘാടനമെന്നും അറിയിച്ചു.