കേരളം

kerala

By

Published : Jan 31, 2020, 7:59 PM IST

ETV Bharat / bharat

വിദ്വേഷത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്‍റെ ഉത്തരവാദിത്തം സർക്കാരിന്‌; ശശി തരൂർ

സമാധാനപരമായി പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ തോക്ക് പ്രയോഗിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് ആളുകൾക്ക് തോന്നുന്ന വിദ്വേഷത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ചതില്‍ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ശശി തരൂര്‍ എംപി

Dr. Tharoor  Okhla firing incident  Jamia Millia Islamia University  Congress MP Shashi Tharoor  march against CAA  Presidential address  National Population Register (NPR)  Trinamool Congress  Citizenship Amendment Act  വിദ്വേഷത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാരിന്‌
വിദ്വേഷത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാരിന്‌; ശശി തരൂർ

ന്യൂഡല്‍ഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥിക്ക് പരിക്കേറ്റ ഒഖ്‌ല വെടിവെയ്‌പിനെ അപലപിച്ച്‌ ശശി തരൂര്‍. സമാധാനപരമായി പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ തോക്ക് പ്രയോഗിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് ആളുകൾക്ക് തോന്നുന്ന വിദ്വേഷത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ചതില്‍ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും പൊലീസ് നടപടിയെടുക്കണമെന്നും തരൂർ പറഞ്ഞു.

വിദ്വേഷത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്‍റെ ഉത്തരവാദിത്തം സർക്കാരിനെന്ന് ശശി തരൂർ എംപി

സി‌എ‌എയ്‌ക്കെതിരായ സമാധാനപരമായ പ്രതിഷേധ മാർച്ചിൽ വെടിയുതിർത്തതിനെ തുടര്‍ന്ന്‌ ഷാദാബ് ഫാറൂഖ് എന്ന വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. സി‌എ‌എ വിരുദ്ധ പ്രക്ഷോഭകർക്ക് “ആസാദി” നൽകുകയാണെന്ന് ഷൂട്ടർ നേരത്തെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരുന്നു. പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതിയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും സർക്കാർ അദ്ദേഹത്തിന് വായിക്കാൻ നൽകുന്ന കാര്യങ്ങളാണ്‌ അദ്ദേഹം വായിക്കുന്നതെന്നും യാഥാർത്ഥ്യത്തിനോട് പൊരുത്തപ്പെടാത്ത പഴയ വാഗ്ദാനങ്ങളും അവകാശവാദങ്ങളുമാണ്‌ നടത്തിയതെന്നും തരൂര്‍ പറഞ്ഞു. ഒരു കോൺഗ്രസ് എംപിയും ഒരു തരത്തിലുള്ള പ്രകടനവും നടത്തിയില്ലെന്നും തൃണമൂൽ കോൺഗ്രസ് എംപിമാർ വിവാദപരമായ പൗരത്വ ഭേദഗതി നിയമത്തെയും (സി‌എ‌എ) ദേശീയ ജനസംഖ്യാ രജിസ്റ്ററിനെയും (എൻ‌പി‌ആർ) ആണ് പാര്‍ലമെന്‍റില്‍ എതിർത്തതെന്നും തരൂര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details