റെസിഡൻഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും ക്വാറന്‍റൈൻ സെന്‍ററുകളാക്കാൻ തീരുമാനം - ബെംഗളുരു
ഇതുവരെ കർണാടകയിൽ രണ്ട് മരണം സ്ഥിരീകരിച്ചു. 55 കൊവിഡ് കേസുകളുമാണ് കർണാടകയില്‍ ഇതിനിടെ റിപ്പോർട്ട് ചെയ്‌തത്.
സർക്കാർ റെസിഡൻഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും ക്വറന്‍റൈൻ സെന്‍ററുകളാക്കാൻ തീരുമാനം
ബെംഗളുരു : സാമൂഹ്യ സേവന വകുപ്പിന് കീഴിൽ വരുന്ന സർക്കാർ സ്‌കൂളുകളും ഹോസ്റ്റലുകളും ക്വാറന്‍റൈൻ സെന്‍ററുകളാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി കർണാടക സർക്കാർ. ആവശ്യം വരുന്നതനുസരിച്ച് ഇതിനായുള്ള സംവിധാനം ആരംഭിക്കണമെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി ഗോവിന്ദ് കർജോൾ പറഞ്ഞു. 55 കൊവിഡ് കേസുകളാണ് കർണാടകയിൽ ഇതുവരെ സ്ഥിരീകരിച്ചത്. ലോക്‌ഡൗൺ സാഹചര്യത്തിൽ പ്രവർത്തിക്കാത്ത സ്‌കൂളുകളും ഹോസ്റ്റലുകളുമാണ് ക്വാറന്‍റൈൻ സെന്‍ററുകളാക്കി മാറ്റാൻ തീരുമാനമായത്.